> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തഷ്ടമി: മുഖസന്ധ്യ വേലയുടെ രണ്ടാം ദിനത്തിലെ രാത്രി എഴുന്നള്ളിപ്പ് നടന്നു
- URL: https://www.vaikomvartha.com/vaikom-news-259/
- Published: 2026-10-26T16:17:52.000Z
- Updated: 2026-10-26T16:17:52.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ വൈക്കത്തഷ്ടമി ഉത്സവ മുന്നോടിയായി നടത്തുന്ന മുഖസന്ധ്യ വേലയുടെ രണ്ടാം ദിനത്തിലെ രാത്രി എഴുന്നള്ളിപ്പ് നടന്നു. സന്ധ്യവേല എഴുന്നള്ളിപ്പിന് ആചാരപ്രകാരമുള്ള മൂന്നു പ്രദക്ഷിണമാണ് നടത്തുന്നത്. രാജഭരണകാലത്തെ ചടങ്ങിൻ്റെ ആചാരമായ പുള്ളി സന്ധ്യവേല മുഖസന്ധ്യ വേലസന്ധ്യ ചടങ്ങുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് നടത്തുന്നത്. സന്ധ്യവേല ചടങ്ങിന്റെ ഭാഗമായി രാവിലെയും വൈകിട്ടും ഉള്ള ശ്രീബലി എഴുന്നള്ളത്ത് ആനപ്പുറത്താണ് നടത്തുന്നത്. ആചാരപരമായ സന്ധ്യ വേല ചടങ്ങുകളോടെയാണ് വൈക്കത്തഷ്ടമി ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. രാജഭരണകാലത്തെ ചടങ്ങ് ആചാരങ്ങൾക്ക് ശേഷം അവകാശികളായ ബ്രാഹ്മണ സമൂഹങ്ങളുടെ സന്ധ്യവേല ചടങ്ങുകളാണ് കൊടിയേറ്റിനു മുൻമ്പായി ഇനി നടക്കുന്നത്. ഞായറാഴ്ച തുടങ്ങിയ മുഖസന്ധ്യവേലയ്ക്ക് ബുധനാഴ്ചയാണ് സമാപനം ആകുന്നത്.