> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ഗവൺമെന്റ് ആയൂർവേദ ആശുപത്രിയിൽ നിത്യസഹായകൻ ട്രസ്റ്റ് ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു
- URL: https://www.vaikomvartha.com/vaikom-news-26/
- Published: 2026-08-16T13:44:49.000Z
- Updated: 2026-08-16T13:44:49.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കടുത്തുരുത്തി: കാട്ടാമ്പാക്ക് നിത്യസഹായകൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൈക്കം ഗവർമെന്റ് ആയൂർവ്വേദ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്നതിന് തുടക്കം കുറിച്ചു. കെ.ബിനിമോൻ എം.എൽ.എ അന്നദാന പദ്ധതി ഉദ്ഘാടനം ചെയ്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660623-1.jpg)

മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് ആദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻ സോണി സണ്ണി ജീവകാരുണ്യ സന്ദേശം നൽകി. വാർഡ് കൗൺസിലർ പി.ഡി.പ്രസാദ്, ആശുപത്രി സിഎം.ഒ ഡോക്ടർ അരുൺ കുമാർ, ആത്മീയ ഉപദേശക ബെന്നറ്റ് അമ്മ എഫ്. സി.സി, ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ്, തോമസ് അഞ്ചമ്പിൽ, സുരേന്ദ്രൻ കെ.കെ, ക്ലാരമ്മ ബാബുഎന്നിവർ ആശംസകൾ അർപ്പിച്ചു. പായസ വിതരണം ട്രസ്റ്റ് സെക്രട്ടറി സിന്ധു വി.കെ നിർവ്വഹിച്ചു. വൈക്കം താലൂക്ക് ആശുപത്രി, ഉഴവൂർ, കുറവിലങ്ങാട്, സഞ്ജീവനി ബഡ് സ്കൂൾ, അമ്മ വീട് അഗതി ഭവനം കുറവിലങ്ങാട്, കൂടല്ലൂർ ആശുപതികളിലും, വഴിയോരങ്ങളിൽ വിശ്രമിക്കുന്ന ആരും ഇല്ലാത്തവർക്കും വർഷങ്ങളായി നിത്യസഹായകൻ ട്രസ്റ്റ് ഭക്ഷണം നൽകിവരുന്നുണ്ട്.