> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ ആഘോഷം ഭക്തി നിർഭരം
- URL: https://www.vaikomvartha.com/vaikom-news-264/
- Published: 2026-10-28T09:13:19.000Z
- Updated: 2026-10-28T09:13:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ ആഘോഷപൂർവ്വം നടത്തി. ഞായറാഴ്ച രാവിലെ നടന്ന ആഘോഷമായ തിരുനാൾ കുർബ്ബാനക്ക് അസി.വികാരി ഫാ.ജോസഫ് മേച്ചേരി കാർമ്മികത്വം വഹിച്ചു. തുടർന്ന് വിശുദ്ധന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടന്നു. ആഘോഷങ്ങൾക്ക് വികാരി ഫാ.ഡോ.ബർക്കുമാൻസ് കൊടക്കൽ, കൈക്കാരന്മാരായ ജോർജ്ജ് ആവള്ളിൽ, ഡെന്നി മംഗലശ്ശേരി, വൈസ് ചെയർമാൻ മാത്യു കൂടല്ലി, പ്രസുദേന്തിമാരായ ജോസഫ് പള്ളിയിൽ, ജോണി അന്നാശ്ശേരി, ജോമി മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735761-12.jpg)