> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ്
- URL: https://www.vaikomvartha.com/vaikom-news-270/
- Published: 2026-10-28T13:14:15.000Z
- Updated: 2026-10-28T13:14:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Breaking News

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ ആവശ്യങ്ങൾക്കായി റോഡ് കുത്തിപ്പൊളിച്ചാൽ നന്നാക്കാൻ സമഗ്ര പദ്ധതിയുമായി സർക്കാർ. പൈപ്പിടാനായി റോഡ് കുത്തിപ്പൊളിച്ചാൽ നഗരസഭക്കും പഞ്ചായത്തിനും റോഡ് നന്നാക്കാനുള്ള അനുമതി നൽകും. ഇതിനുള്ള ഫണ്ട് വാട്ടർ അതോറിറ്റി കൈമാറും. നിലവിൽ വാട്ടർ അതോറിറ്റി റോഡ് പൊളിച്ചാൽ വാട്ടർ അതോറിറ്റി ആണ് നന്നാക്കിയിരുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000785837-3.jpg)

എന്നാൽ പൈപ്പിടാനേ വാട്ടർ അതോറിറ്റിക്ക് അറിയുവെന്നും റോഡ് നന്നാക്കാൻ അറിയില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിയമസഭയിൽ പറഞ്ഞു. അതുകൊണ്ട് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായും മുഖ്യമന്ത്രിയുമായി ആലോചിച്ച് റോഡ് നന്നാക്കാനുള്ള ചുമതല പൊതുമരാമത്ത് വകുപ്പിന് കൈമാറും. റോഡ് നന്നാക്കാനുള്ള ഫണ്ട് വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് കൈമാറുമെന്നും മന്ത്രി മോൻസ് ജോസഫ് ഇന്ന് നിയമസഭയെ അറിയിച്ചു. ഇതിനുള്ള സമഗ്ര പദ്ധതി ആവിഷ്കരിച്ചുവെന്നും പ്രശ്നത്തിന് ഉടനെ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.