> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തഷ്ടമി: തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു
- URL: https://www.vaikomvartha.com/vaikom-news-271/
- Published: 2026-10-28T13:57:44.000Z
- Updated: 2026-10-28T13:57:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്തും സമീപ പ്രദേശങ്ങളിലും തെരുവ് നായശല്യം രൂക്ഷമായതോടെ വൈക്കത്തഷ്‌ടമി ഉൽസവത്തിന് എത്തുന്ന ഭക്‌തരുടെ സുരക്ഷ ലക്ഷ്യമിട്ട് തെരുവ് നായ്ക്കൾക്ക് കുത്തിവെയ്പ്. അഷ്ടമി ഉത്സവത്തിനെത്തുന്നവരുടെ സുരക്ഷക്കായാണ് അടിയന്തരമായി കുത്തിവയ്‌പ് നടത്തുന്നതെന്നു നഗരസഭ ചെയർമാൻ അബ്‌ദുൽ സലാം റാവുത്തർ അറിയിച്ചു. ഈ മാസം 31 വരെ നഗരസഭ വാർഡുകളിൽ നായ്ക്കൾക്ക് പേ ബാധ പ്രതിരോധ കുത്തിവയ്പ് നടത്തും. വളർത്തു നായ്ക്കൾക്കുള്ള കുത്തിവയ്‌പ് ദിവസങ്ങളിൽ നടത്തിയിരുന്നതായും നഗരസഭ അറിയിപ്പിൽ പറയുന്നു.