> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എം.പി. പരമേശ്വരൻ അനുസ്മരണം
- URL: https://www.vaikomvartha.com/vaikom-news-28/
- Published: 2026-08-21T01:34:13.000Z
- Updated: 2026-08-21T01:34:13.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്ത് എം.പി. പരമേശ്വരൻ അനുസ്മരണം നടന്നു. ശാസ്ത്രാവബോധ ദിനമായ ആഗസ്റ്റ 20 ന് ഇന്നലെ ശാസ്ത്രസാഹിത്യ പരിഷത്ത് വൈക്കം ടൗൺ യൂണിറ്റാണ് എം.പി. പരമേശ്വരൻ അനുസ്മരണവും എം.പി യുടെ ആത്മകഥയായ കാലഹരണമില്ലാത്ത സ്വപ്നങ്ങൾ എന്ന കൃതിയെ ആധാരമാക്കിയുള്ള ചർച്ചയും നടത്തിയത്. വൈക്കം റെഡ് ക്രോസ് ഹാളിലായിരുന്നു പരിപാടി നടന്നത്. യൂണിറ്റ് പ്രസിഡന്റ് കെ. വിജയമ്മ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കെ. രാജൻ മുഖൃ അനുസ്മരണം നടത്തി. എം.പിയും ആയി ഇടപെട്ടപ്പോൾ ഉണ്ടായ നുറുങ്ങുകളിലൂടെയു൦ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെയും പ്രവർത്തന വിവരണങ്ങളിലൂടെയും എം.പിയുടെ ജീവിതം കെ. രാജൻ സദസ്സിന് പകർന്ന് നൽകി. കാലഹരണമില്ലാത്ത സ്വപ്നങ്ങൾഎന്ന ഡോ എം.പിയുടെ ആത്മകഥയുടെ വായനാനുഭവം ടി.എ. ഗോവിന്ദ് ആണ് സദസ്സുമായി പങ്കിട്ടത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660623-6.jpg)

ചർച്ചയിൽ എം.ഡി. ബാബുരാജ്, കെ.ആർ. ബാബുജി, അഡ്വ.എൻ. ഗോപാലകൃഷ്ണൻ, അഡ്വ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് ആർ. സുരേഷ് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ്, മേഖല പ്രസിഡന്റ് ടി.ജി പ്രേ൦നാഥ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി എൻ.രാജശേഖരൻ കൃതജ്ഞത പറഞ്ഞു എം. പി യുടെ പുസ്തകങ്ങളുടെ പ്രദർശനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.