> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ക്ഷീര വികസന വകുപ്പ് പദ്ധതി
- URL: https://www.vaikomvartha.com/vaikom-news-280/
- Published: 2026-10-29T12:36:59.000Z
- Updated: 2026-10-29T12:36:59.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: മിൽക്ക് ഷെഡ് വികസനം, ഡയറി ഫാം ഹൈജീൻ എന്നീ വാർഷിക പദ്ധതികളുടെ ഭാഗമായുള്ള ഡയറി ഫാമുകളുടെ ആധുനികവത്ക്കരണവും യന്ത്രവത്ക്കരണവും, പശു യൂണിറ്റ് പദ്ധതികൾ, യുവാക്കൾക്കായുള്ള സ്മാർട്ട് ഡയറി ഫാം, മിൽക്കിംഗ് മെഷീൻ വാങ്ങാനുള്ള ധനസഹായം, തൊഴുത്ത് നിർമാണ ധനസഹായം തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ഷീര വികസന വകുപ്പിന്‍റെ വിവിധ പദ്ധതികൾക്ക് www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന നവംബർ ഏഴുവരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കും.