> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി
- URL: https://www.vaikomvartha.com/vaikom-news-284/
- Published: 2026-10-30T04:25:57.000Z
- Updated: 2026-10-30T04:25:57.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: നഗരത്തിലെ അമ്പതോളം നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നൽകി. വൈക്കത്തഷ്ടമി ഉത്സവത്തിന് എത്തുന്നവരുടെ സുരക്ഷയെ മുൻനിർത്തിയാണ് നഗരസഭയുടെ അടിയന്തിര നടപടി ഉണ്ടായത്. അക്രമകാരികളായ നായ്ക്കളെ പിടികൂടി ഷെൽട്ടർ ചെയ്യുന്നതിനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനുമായി ആലോചിച്ചു നടത്തുകയാണെന്നും ചെയർമാൻ അബ്ദുൽസലാം അറിയിച്ചു. എ.ബി.സി പ്രോഗ്രാം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ഇതിന് സൗകര്യമുള്ള കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു. നഗരസഭാ ഫണ്ടിൽ നിന്നും നിശ്ചിത തുക നൽകി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നായ്ക്കളെ എ.ബി.സി പ്രോഗ്രാമിന് വിധേയമാക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. കഴിഞ്ഞദിവസമാണ് നഗരസഭയുടെ നേതൃത്വത്തിൽ നായ്ക്കൾക്ക് കുത്തിവയ്പ്പെടുക്കാൻ തുടങ്ങിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-78.jpg)

ഇന്ന് രാവിലെ വരെ അമ്പതോളം നായ്ക്കൾക്ക് കുത്തിവയ്പെടുത്തു കഴിഞ്ഞതായി നഗരസഭാ ചെയർമാൻ അബ്ദുൽസലാം റാവുത്തർ അറിയിച്ചു. നഗരത്തിലെ എല്ലാ വാർഡുകളിലെയും തെരുവുനായ്ക്കൾക്ക് കുത്തിവയ്പ്പെടുക്കുന്ന നടപടി തുടരുകയാണ്. നാളെ കൂടിയാണ് നായ്ക്കൾക്ക് ആദ്യഘട്ടത്തിൽ കുത്തിവയ്പ് നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒരോ വാർഡുകളിലും സെന്റർ ഒരുക്കി വളർത്തു നായ്ക്കൾക്കും കുത്തിവെപ്പ് നൽകിയിരുന്നു. കുത്തിവെപ്പ് എടുത്ത നായ്ക്കളുടെ ഉടമകൾക്ക് സർട്ടിഫിക്കറ്റുകളും നൽകിയിട്ടുണ്ട്.