> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരത്ത് കതിർ കാർഷിക ക്ലബ്ബ് പ്രവർത്തനം തുടങ്ങി
- URL: https://www.vaikomvartha.com/vaikom-news-288/
- Published: 2026-10-30T13:37:00.000Z
- Updated: 2026-10-30T13:37:00.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കതിർ കാർഷിക ക്ലബ്ബിൻ്റെ പ്രവർത്തനത്തിന് ഉദയനാപുരത്ത് തുടക്കമായി. വിദ്യാർത്ഥികളിൽ കാർഷിക അഭിരുചി വളർത്തി വിദ്യാലയങ്ങളിൽ നിന്നും വീടുകളിലേക്ക് പുതിയ കാർഷിക സംസ്കാരം പകർന്നു നൽകുക എന്ന ലക്ഷ്യമിട്ടാണ് ക്ലബിൻ്റെ പ്രവർത്തനം. ക്ലബിൻ്റെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു നിർവ്വഹിച്ചു. ഉദയനാപുരം പഞ്ചായത്ത് കൃഷി ഭവനും വല്ലകം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 8 -ാം ക്ലാസ്സിലെ തെരഞ്ഞടുക്കപ്പെട്ട 30 വിദ്യാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ക്ലബിലുള്ളത്. ക്ലബിൻ്റെ പ്രവർത്തന ഭാഗമായി സ്കൂളിനോട് ചേർന്ന് 20 സെൻ്റ് സ്ഥലത്താണ് വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പയർ, ചീര, കാബേജ് തുടങ്ങിയ പച്ചക്കറി തൈകൾ നട്ടുവളർത്തുന്നത്. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. ദീപേഷ് അദ്ധ്യക്ഷത വഹിച്ചു. വി. ബിൻസ്, കൃഷി ഓഫീസർ ആർ. സിദ്ധാർത്ഥ്, സ്‌കൂൾ പ്രഥമ അദ്ധ്യാപകൻ ജോർജ്, സാബു കെ പത്രോസ്, സിസി റോയി, കെ.എം മുരളീധരൻ, കുര്യാക്കോസ് ചിറയിൽ, സുധീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.