> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആൻസി മനോജിന്റെ 'തെരിയോഷ് ചെക്ക' പുസ്തക ചർച്ച അയ്മനം ജോൺ ഉദ്ഘാടനം ചെയ്തു
- URL: https://www.vaikomvartha.com/vaikom-news-29/
- Published: 2026-08-22T15:11:09.000Z
- Updated: 2026-08-22T15:11:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: 'പെൺകാഴ്ച്ചകളിലൂടെയുള്ള മിക്ക എഴുത്തുകളും പ്രകൃതിയോടും ജീവിതത്തോടും ഏറ്റവും അടുത്ത് നില്കുന്നവയാണെന്നും അത്തരം എഴുത്തുകൾ ഇന്ന് ഏറെ വായിക്കപ്പെടുന്നുണ്ടെന്നും പ്രശസ്ത സാഹിത്യകാരൻ അയ്മനം ജോൺ പറഞ്ഞു. വൈക്കം ലിറ്ററേച്ചർ ഫോറം ഡിസൈൻസ് മീഡിയ ആർട്ട്‌ ഗാലറിയിൽ സംഘടിപ്പിച്ച ആൻസി മനോജിന്റെ 'തെരിയോഷ് ചെക്ക' എന്ന പുസ്തകചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000666558-16.jpg)

എസ്. കൃഷ്ണൻ ആമുഖവും ജീന. കെ. നായർ പുസ്തക അവതരണം നടത്തി. ഉയനാപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി. രാജു, ഡി. മനോജ്‌, മധു മൂർത്തി, സുധീർ ഷാ, ഈശ്വരി അജി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എഴുത്തുകാരി ആൻസി മനോജ് മറുപടിയും നന്ദിയും പറഞ്ഞു. ചർച്ചക്ക് ശേഷം ഗായകൻ സാബു കോക്കാട് 'മധുരഗീതങ്ങൾ പാടിപ്പറയുന്നു 'എന്ന സംഗീത പരിപാടി അവതരിപ്പിച്ചു.