> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇന്ദിരാ ഗാന്ധി അനുസ്മരണം
- URL: https://www.vaikomvartha.com/vaikom-news-291/
- Published: 2026-10-31T05:19:31.000Z
- Updated: 2026-10-31T05:19:31.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 42മത് രക്തസാക്ഷിത്വ ദിനാചരണം നടന്നു. ടൗൺ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സോണി സണ്ണിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അയ്യേരി സോമൻ ഉദ്ഘാടനം ചെയ്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769420-26.jpg)

നഗരസഭ ചെയർപേഴ്സൺ അബ്ദുൽ സലാം റാവുത്തർ, ഡി.സി.സി ട്രഷറർ ജയ് ജോൺ പേരയിൽ, കെ.പി ശിവജി, വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, കെ.എം രാജപ്പൻ, ഇടവട്ടം ജയകുമാർ, ജോർജ് വർഗീസ്, കെ. ബാബുരാജ്, പി.എസ് ധനഞ്ജയൻ, എ. ഷാനവാസ്, പ്രീത രാജേഷ്, സന്തോഷ് ചക്കനാടൻ, സുധാകരൻ കാലാക്കൽ, ജോസ് നെടുമ്പള്ളി, കെ.എൻ ദേവരാജൻ, കെ.കെ ഷാജി, സന്തോഷ്, പി. പൊന്നപ്പൻ, എം.കെ മഹേഷൻ, രഘുവരൻ എന്നിവർ പങ്കെടുത്തു.