> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രക്‌തസാക്ഷിത്വ ദിനാചരണം
- URL: https://www.vaikomvartha.com/vaikom-news-294/
- Published: 2026-10-31T05:46:51.000Z
- Updated: 2026-10-31T05:46:51.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇൻഡ്യയുടെ മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന ഇന്ദിര ഗാന്ധിയുടെ 42-ാം മത് രക്‌തസാക്ഷിത്വ ദിനാചരണം നടത്തി. പഞ്ചായത്താഫീസിന് സമീപം നടത്തിയ അനുസ്മരണ സമ്മേളനം വൈസ്പ്രസിഡൻ്റ് വി. ബിൻസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.ഡി. ജോർജ്ജ്, കെ.വി. ചിത്രാംഗദൻ, എം.കെ. ശ്രീരാമചന്ദ്രൻ, കെ.എൽ. രമേശൻ, പഞ്ചായത്തംഗങ്ങളായ ടി.പി. രാജലക്ഷ്മി, മിനി മനക്കപ്പറമ്പിൽ, സി.എൻ. പ്രസന്നകുമാർ, കെ.സി. സുനിൽ, പി.കെ. പങ്കജാക്ഷൻ, പി. പ്രസാദ്, ടി.ജെ അജയ്, കെ.കെ. അനിൽകുമാർ, പൊന്നൻ പാണാട്ട് എന്നിവർ പങ്കെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-82.jpg)