> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
- URL: https://www.vaikomvartha.com/vaikom-news-30/
- Published: 2026-08-23T14:35:46.000Z
- Updated: 2026-08-23T14:35:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ, ഗീവ് സൈറ്റ് ഫൗണ്ടേഷൻ, ആർസിഎംഐ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ടിവിപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ കണിച്ചേരി അങ്കണവാടിയിൽ നടന്ന ക്യാമ്പ് ടി.വിപുരം പഞ്ചായത്ത് മുൻ പ്രസിഡൻ്റും വാർഡ് മെമ്പറുമായ കവിതാ റെജി ഉദ്‌ഘാടനം ചെയ്തു. തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് റിട്ടയേർഡ് ക്യാപ്ടൻ എ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജെ. ഷാജിമോൻ , വൈസ് പ്രസിഡൻ്റ് ശെൽവരാജ് മണലേഴത്ത്, ടി.കെ. വിജയൻ, അമ്പിളി ടി.വിനോദ്, ഗംഗ എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു. ആർ.സിഎം ഹോസ്പിറ്റലിലെ ഡോ. ഐശ്വര്യ ക്യാമ്പ് നയിച്ചു.