> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 7.0 എൻ.എച്ച്.ആർ.ഐ.എം.എച്ച്. ജീവനക്കാരും പി.ജി.ടി. വിദ്യാർത്ഥികളും അണിനിരന്നു
- URL: https://www.vaikomvartha.com/vaikom-news-302/
- Published: 2026-10-31T16:34:14.000Z
- Updated: 2026-10-31T16:34:14.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിയുടെ (CCRH) കോട്ടയം നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്തിന്റെ (NHRIMH) ആഭിമുഖ്യത്തിൽ 'ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 7.0' സംഘടിപ്പിച്ചു. വൈക്കം ബീച്ചിൽ നടന്ന ചടങ്ങിൽ പ്രശസ്ത ക്ലാസിക്കൽ ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. രത്നശ്രീ അയ്യർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ശുചിത്വവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുക, പ്ലോഗിംഗ്, നടത്തം, ഓട്ടം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിലൂടെ ആരോഗ്യബോധം വളർത്തുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735761-14.jpg)

ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസർ ഇൻ ചാർജ് ഡോ. ദേബദത്ത നായക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. ആർ. ഭുവനേശ്വരി, പ്രിൻസിപ്പൽ ഡോ. സിദ്ധാർത്ഥൻ, നോഡൽ ഓഫീസറായ ഡോ. ശിവകുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി. ഡോ. ശിവകുമാർ ആയിരുന്നു പരിപാടിയുടെ കോ-ഓർഡിനേറ്റർ. ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരും പി.ജി.ടി. വിദ്യാർത്ഥികളും ആവേശപൂർവം പങ്കെടുത്ത പരിപാടി “സ്വച്ഛതയിലൂടെ ആരോഗ്യത്തിലേക്ക്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സമാപിച്ചു.