> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമാക്കാൻ മന്ത്രിയുടെ നിർദ്ദേശം
- URL: https://www.vaikomvartha.com/vaikom-news-305/
- Published: 2026-11-01T04:38:13.000Z
- Updated: 2026-11-01T04:40:00.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Breaking News

വൈക്കം: കെ.ബിനിമോൻ എം.എൽ.എയും, നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തറും ചേർന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനു നൽകിയ നിവേദനത്തെത്തുടർന്ന്, കേരളത്തിലെ സുപ്രസിദ്ധ ക്ഷേത്രമായ വൈക്കം മഹാദേവക്ഷേത്രത്തിൽ മണ്ഡല മകരവിളക്കു കാലത്ത് വലിയ തീർത്ഥാടകത്തിരക്ക് അനുഭവപ്പെടുന്ന ഇടമാണ് എന്ന് ബോധ്യപ്പെട്ടതിനാലും,

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000739471.jpg)

തീർത്ഥാടകർക്കായി നഗരസഭ ശൗചാലയ സൗകര്യവും അയ്യപ്പൻ മാർക്ക് വിരിവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളതിനാലും വൈക്കത്തിൻ്റെ പൗരാണിക ചരിത്ര പ്രാധാന്യം കൂടി കണക്കിലെടുത്ത് വൈക്കം മഹാദേവക്ഷേത്രത്തെ ശമ്പരിമല ഇടത്താവള പട്ടികയിൽ ചേർത്ത് പ്രഖ്യാപിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി.