> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം
- URL: https://www.vaikomvartha.com/vaikom-news-306/
- Published: 2026-11-01T13:20:51.000Z
- Updated: 2026-11-01T13:20:51.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam, Breaking News

വൈക്കം: ബാങ്കിൽനിന്ന് എന്ന വ്യാജേന അക്കൗണ്ടിന്റെ ക്യു.ആർ കോഡ് കൊറിയർ വഴി അയച്ചു നൽകി പുതിയ തട്ടിപ്പ് വൃപകമാകുന്നു. ബാങ്കിൽ നിന്ന് അയച്ചതാണെന്ന് വിശ്വസിച്ച് സ്വന്തം അക്കൗണ്ട് എന്ന് കരുതി ഈ ക്യു.ആർ കോഡ് ഉപയോഗിച്ചാൽ പണം പോകുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ആയിരിക്കും. വൈക്കം സ്വദേശി വല്ലശ്ശേരിൽ ബിപിൻ പുതുതായി തുടങ്ങിയ സ്ഥാപനത്തിനു വേണ്ടിയാണ് സെപ്റ്റംബറിൽ ഇന്ത്യൻ ബാങ്കിൽ കറന്റ് അക്കൗണ്ട് എടുത്തത്. അക്കൗണ്ട് ചെക്ക് ബുക്കോ എ.ടി.എം കാർഡൊ ബിപിൻ ഇതുവരെ കൈപ്പറ്റിയിട്ടുമില്ല. 

എന്നാൽ ഇരുപതാം ദിവസം ബാങ്കിന്റെതായി കൊറിയർ എത്തുകയും കൈപ്പറ്റുകയും ചെയ്തു. അക്കൗണ്ടുമായി ബന്ധപ്പെട്ടതാകാം എന്ന് കരുതി തുറന്നതുമില്ല. ഒക്ടോബർ 20ന് ഈ അക്കൗണ്ടിലേക്ക് 7000 രൂപ എത്തി. പിന്നാലെ ഹിന്ദികാരൻ്റെ വിളിയും. താൻ അയച്ച പണം അക്കൗണ്ട് മാറി വന്നതാണെന്നും മടക്കി താൻ പറയുന്ന ബാങ്കിൻ്റെ അക്കൗണ്ടിലേക്ക് അയക്കണം എന്നുമായിരുന്നു ആവശ്യം. എന്നാൽ അക്കൗണ്ട് നമ്പർ തന്നാൽ പണം അയക്കാമെന്ന് നിലപാട് വിപിൻ എടുത്തതോടെ അയച്ച ബറോഡ ബാങ്ക് മാറ്റി ഇൻഡ്യൻ ബാങ്കിൻ്റെ അക്കൗണ്ട് നൽകിയതോടെ ബിപിൻ പണം അടയ്ക്കാൻ മടിച്ചു. തുടർന്ന് അക്കൗണ്ട് ഫ്രീസ് ചെയ്യുമെന്ന ഭീഷണിയും അസഭ്യം പറച്ചിലുമായി പല നമ്പറികളിൽ നിന്നും വിളികൾ എത്തുകയായിരുന്നു. ബാങ്കിൽ നിന്ന് അയച്ച ക്യൂ.ആർ കോഡ് പരസ്പരം മാറിപ്പോയതാണെന്നും അങ്ങനെ അബദ്ധത്തിൽ പണം വന്നതാണെന്ന് ആയിരുന്നു തട്ടിപ്പുകാരുടെ വിശദീകരണം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000739471-1.jpg)

ബിപിൻ പാർസൽ തുന്നതോടെ അതിൽ ക്യൂ.ആർ കോഡാണ് എന്ന് മനസിലാക്കുകയും ചെയതു. ബിപിൻ ബാങ്കിൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ക്യൂ.ആർ കോഡ് കൊറിയർ അയച്ചിട്ടില്ല എന്നായിരുന്നു മറുപടി. ഇതോടെ സംശയം തോന്നിയ വിപിൻ വൈക്കം പോലീസിനും ബാങ്കിനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് ഇന്ന് ശനിയാഴ്ച വീണ്ടും ബാങ്ക് അറിയാതെ തന്നെ ബാങ്കിൻ്റെ കൊറിയർ ബിപിന് വീണ്ടും എത്തി. പോലീസിനെ സമീപിച്ചതോടെ സംഭവം ചെയിൻ പോലുള്ള തട്ടിപ്പാണെന്ന് ബോധ്യപ്പെടുകയായിരുന്നു. തട്ടിപ്പ് അറിയാതെ ഈ ക്യൂ.ആർ കോഡ് ഉപയോഗിച്ചാൽ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ആയിരിക്കും പണം പോകുന്നത്. കൊറിയർ എത്തിച്ച കമ്പനിയുമായി പോലീസ് ബന്ധപ്പെട്ടപ്പോൾ ഇതുപോലെ നിരവധി കൊറിയർ വരുന്നുണ്ടെന്നു പലരും വാങ്ങി കൊണ്ടു പോയതായുമാണ് പോലീസിന് ലഭിച്ച വിവരം. ഇന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബിപിന് ആദ്യ കൊറിയറിൽ ലഭിച്ച മൂന്ന് ക്യൂ.ആർ കോഡുകളുടെ കാർഡുകളും വ്യതസ്ഥമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കിൽ അക്കൗണ്ട് എടുത്തപ്പോൾ കൊടുത്ത അതേ വിവരങ്ങൾ വച്ചാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടതെന്നും വ്യക്തമായിട്ടുണ്ട്. ബാങ്കിൻ്റെ പേരിൽ തൻ്റെ വ്യാജ ക്യൂ.ആർ കോഡ് രണ്ട് തവണ വന്നത് രേഖാമൂലം ബാങ്കിനെ അറിയിച്ചിട്ടും പോലിസിൽ പരാതിപ്പെടാൻ ബാങ്ക് ഇതുവരെ തയ്യാറായിട്ടില്ലെന്നും ബിപിൻ പറയുന്നു. ക്യൂ.ആർ കോഡ് ബാങ്കിൻ്റെ പേരിൽ അയച്ച് നൽകിയ ശേഷം ഇതുവഴി കൊറിയർ കൈപ്പറ്റാനും അയച്ച പണം മടക്കി വാങ്ങാനും ഓടിപി നൽകി അക്കൗണ്ട് ഉറപ്പ് വരുത്തിയുമാണ് വ്യാജ ക്യൂ.ആർ കോഡ് നൽകി തട്ടിപ്പ് സംഘം പുതിയ വല വിരിച്ചിരിക്കുന്നത്.