> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം മഹാദേവ ക്ഷേത്രം അഷ്ടമി ഉത്സവ ലഹരിയിലേക്ക്; പന്തൽ നിർമ്മാണം ആരംഭിച്ചു
- URL: https://www.vaikomvartha.com/vaikom-news-307/
- Published: 2026-11-01T13:30:54.000Z
- Updated: 2026-11-01T13:30:54.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്തഷ്ടമി ഉത്സവ പന്തലിനുള്ള കാൽ നാട്ടി. വൈക്കം മഹാദേവ ക്ഷേത്രമുറ്റത്തെ അഷ്ടമി പന്തലിനാണ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. വിമൽ കുമാർ ഇന്ന് രാവിലെ കാൽ നാട്ടിയത്.  
വ്യാഘ്രപാദത്തറക്ക് സമീപമാണ് കാൽനാട്ടി പന്തൽ നിർമ്മാണത്തിന് തുടക്കമിട്ടത്. 35000 ചതുരശ്ര അടിയോളം വരുന്ന പന്തലാണ് നിർമ്മിക്കുന്നത്. ഉത്സവ ഒരുക്കങ്ങളുടെ ഭാഗമായുള്ള ക്ഷേത്രത്തിലെ പെയിൻ്റിംഗ് ജോലികളും തുടങ്ങുന്നതോടെ ക്ഷേത്രം ഉത്സവ ഒരുക്കത്തിലാകുകയാണ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000735753.jpg)