> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓണാഘോഷവും കുടുംബസംഗമവും നടത്തി
- URL: https://www.vaikomvartha.com/vaikom-news-31/
- Published: 2026-08-24T02:10:46.000Z
- Updated: 2026-08-24T02:12:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: സീനിയർ ചേംബർ ഇൻ്റർനാഷണൽ വൈക്കം ലീജിയൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. പ്രസിഡൻ്റ് അഡ്വ.എം.പി. മുരളീധരൻ്റ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആഘോഷ പരിപാടി മുൻ പ്രസിഡൻ്റും നാഷണൽ ഡയറക്ടറുമായ കെ.പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നാഷണൽ കോ-ഓർഡിനേറ്റർ എസ്.ഡി. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654716-12.png)

സെക്രട്ടറി കെ. ശിവപ്രസാദ്, പ്രോഗ്രാം ഡയറക്ടർ പി. അംബുജാക്ഷൻ, ഗീതാഗോപകുമാർ, ദേവീക അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ തലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ വാട്ടർ കളർ പെയിൻ്റിംഗിൽ എ ഗ്രേഡ് നേടിയ വി.എസ്. അനന്യയെ ആദരിച്ചു. തുടർന്ന് നറുക്കെടുപ്പിൽ വിജയികളായ അംഗങ്ങൾക്ക് ഉപഹാരം നൽകി. ആഘോഷ രാവിന് മാറ്റേകി ഗാനാലാപനം, നൃത്തം തുടങ്ങിയ കലാപരിപാടികളുമായി യുവജനങ്ങളും മുതിർന്നവരും വേദിയിൽ നിറഞ്ഞപ്പോൾ ഓണാഘോഷം അവിസ്മരണീയമായ അനുഭവമായി മാറി.