> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കേരളപ്പിറവി ദിനാഘോഷവും കുടുംബ സംഗമവും
- URL: https://www.vaikomvartha.com/vaikom-news-315/
- Published: 2026-11-02T12:11:20.000Z
- Updated: 2026-11-02T12:11:20.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: സീനിയർ ചേമ്പർ ഇന്റർനാഷണൽ വൈക്കം ലീജിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ കേരളപിറവി ദിനാഘോക്ഷവും കുടുംബസംഗമവും നാഷണൽ കോർഡിനേറ്റർ എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എസ്.സി.ഐ വൈക്കം ലീജിയൻ പ്രസിഡന്റ്‌ ടി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000739471-4.jpg)

നാഷണൽ ഡയറക്ടർ കെ.പി. വേണുഗോപാൽ കേരളപ്പിറവി സന്ദേശം നൽകി. വൈക്കം ലിജിയൻ സെക്രട്ടറി കെ. ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ഡോ. സിബി ജോൺ, അജിത് വർമ്മ, ഐജു ജേക്കബ്, വി.കെ. ശ്രീകുമാർ, സാബു വർഗ്ഗീസ്, എൻ. സിദ്ധാർഥൻ, സുജാത ശ്രീകുമാർ, മനോജ്‌ കൈമൾ, എസ്. നായർ, ശ്രീലത വർമ്മ എന്നിവർ സംസാരിച്ചു.