> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ സെന്റ് അൽഫോൻസ എ.സി. ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
- URL: https://www.vaikomvartha.com/vaikom-news-316/
- Published: 2026-11-02T12:15:57.000Z
- Updated: 2026-11-02T12:15:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിയില്‍ പള്ളിയുടെ കവാടത്തിന് മുന്നില്‍ ആധുനിക സംവിധാനവും വിപുലമായ സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ച സെന്റ് അല്‍ഫോന്‍സ എ. സി. ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ഫാ. ഡോ. തോമസ് വൈക്കത്തുപറമ്പില്‍ നിര്‍വഹിച്ചു. വേമ്പനാട്ട് കായലിന്റെ തീരത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ സമീപത്തായി അഞ്ഞൂറ് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റി ബിജു മിത്രംപള്ളില്‍ പറഞ്ഞു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000794331.jpg)

സമ്മേളനത്തില്‍ വികാരി ഫാ. ജോഷി കളപ്പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, വാര്‍ഡ് മെമ്പര്‍ അഭിലാ കുശലന്‍, ട്രസ്റ്റി ബിജു മിത്രംപള്ളി, മുന്‍ വികാരി ഫാ. പോള്‍ ആത്തപ്പള്ളി, ഫാ. ജിബിന്‍ ഷാജി, മദര്‍ സി. ഹിത ഓസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജിയോ ഭഗവതിക്കല്‍, ജെയ്‌സണ്‍ രാജേഷ്, സേവ്യര്‍ മലയില്‍, എഞ്ചിനയര്‍ എം.ആര്‍ അനില്‍ എന്നിവര്‍ പ്രസംഗിച്ചു.