> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് സൗജന്യ രക്തപരിശോധനാ ക്യാമ്പ് നവംബർ 5ന്
- URL: https://www.vaikomvartha.com/vaikom-news-319/
- Published: 2026-11-03T06:50:04.000Z
- Updated: 2026-11-03T06:51:55.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** സീനിയർ ചേംബർ ഇന്റർനാഷണൽ വൈക്കം ലേജിയനും മുത്തൂറ്റ് സ്നേഹാശ്രയയും സംയുക്തമായി വൈക്കത്ത് സൗജന്യ രക്തപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. "ആരോഗ്യമുള്ള നാളേക്കായി..." എന്ന സന്ദേശവുമായി നവംബർ 5 വ്യാഴാഴ്ച രാവിലെ 7:00 മുതൽ 9:00 വരെയാണ് ക്യാമ്പ് നടക്കുന്നത്. വൈക്കം പുളിഞ്ചുവടിന് തെക്കുവശത്തുള്ള പട്ടാര്യസമാജം ഹാളിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 

ഗ്ലൂക്കോസ്, ക്രിയാറ്റിൻ, കൊളസ്ട്രോൾ, യൂറിൻ ആൽബുമിൻ, ഷുഗർ, രക്തസമ്മർദ്ദം എന്നിവയ്‌ക്ക് പുറമെ ഹൃദ്രോഗ സാധ്യത, ജീവിതശൈലി രോഗങ്ങൾ എന്നിവയും ഇവിടെ സൗജന്യമായി പരിശോധിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന അർഹരായ വ്യക്തികൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം സൗജന്യമായി മരുന്നുകളും നൽകുന്നതാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000796427.jpg)

പരിശോധനയ്‌ക്കെത്തുന്നവർ രാവിലെ ഭക്ഷണം കഴിക്കാതെ എത്തേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. പരിശോധന ആദ്യമെത്തുന്ന 150 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ, പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

​**കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:**

- ​94471 69818
- ​94000 52058
- ​98473 27566