> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം: കെ.പി.പി.എ വൈക്കം മേഖല സമ്മേളനം
- URL: https://www.vaikomvartha.com/vaikom-news-32/
- Published: 2026-08-24T03:17:36.000Z
- Updated: 2026-08-24T03:17:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കേരള പോലീസ് പെൻഷനേഴ്സ്  
അസോസിയേഷൻ വൈക്കം മേഖല സമ്മേളനം നടത്തി. വൈക്കം ഗ്രാൻഡ്മാസ് ഓഡിറ്റോറിയത്തിൽ  
മേഖല പ്രസിഡൻ്റ് ടി. വാസപ്പൻ്റെ  
അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു.  
സംസ്ഥാന ചലച്ചിത്ര അവാർഡ്  
ജേതാവായ ഹാസ്യതാരം വൈക്കം ഭാസി മുഖ്യ അതിഥിയായിരുന്നു. യോഗത്തിൽ എം.ജി യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിൽ നാലാം റാങ്ക് നേടിയ ആൻ മരിയ ജോസഫ്, ബി.എസ്.സി സുവോളജിയിൽ പത്താം റാങ്ക് നേടിയ ഗൗരിനന്ദന, ഫ്രാൻസിലെ ലൊ റൈൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെറ്റീരിയൽ സയൻസിൽ ഡോകടറേറ്റ് നേടിയ ശ്രീലക്ഷ്മി തുടങ്ങിയ സംഘാംഗങ്ങളുടെ മക്കളെ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി മാത്യു ജോസഫ് , ഖജാൻജി പി.ആർ. മോഹൻദാസ് എന്നിവർ ആശംസകൾ നേർന്നു. മേഖല സെക്രട്ടറി മോഹൻദാസ് വെച്ചൂർ വാർഷിക റിപ്പോർട്ടും ഖജാൻജി ബാബു ജോസഫ് വരവു ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി മാത്യു ജോസഫ്, ഖജാൻജി പി.ആർ. മോഹൻദാസ്, പി.എം. ജോസഫ്, കെ.എസ്. ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.