> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മാതൃകയായി വൈക്കം 23-ാം വാർഡ്: നാടിന്റെ കാവലാളുകൾക്ക് ആദരവോടെ ഓണാഘോഷം
- URL: https://www.vaikomvartha.com/vaikom-news-33/
- Published: 2026-08-24T12:29:05.000Z
- Updated: 2026-08-24T12:29:05.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നഗരസഭയിലെ ഒരു വാർഡിൽ നാടിന് വേണ്ടി പ്രവർത്തിക്കുന്ന സാധാരണക്കാരായ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയിൽ നടത്തിയ ഓണോഘോഷം വേറിട്ടതായി.തൊഴിലുറപ്പ് തൊഴിലാളികളേയും ഹരിത കർമ്മ സേനാംഗങ്ങളേയും ആശാ വർക്കർമാരേയും ചേർത്ത് നിർത്തിയാണ് വൈക്കം നഗരസഭ 23 വാർഡിലെ ഓണാഘോഷങ്ങൾ നടന്നത്.

പൂക്കളവും ആട്ടവും പാട്ടും കൈകൊട്ടി കളിയുമൊക്കെയായി വയോജനങ്ങളടക്കമുള്ള സന്നദ്ധ പ്രവർത്തകർ ഓണാഘോഷം കളറാക്കി മാറ്റി. നഗര സഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ സോണി സണ്ണി എല്ലാവർക്കും ഓണക്കോടിയും പച്ചക്കറി കിറ്റും വിതരണം ചെയ്തു. അഞ്ച് വർഷവും സമാനരീതിയിൽ ഓണാഘോഷം നടത്തുമെന്ന് സോണി സണ്ണി പറഞ്ഞു. ആട്ടവും പാട്ടും കഴിഞ്ഞ് നിറഞ്ഞമനസ്സോടെ ഓണാശംസകളും നേർന്നായിരുന്നു ഇവരുടെ മടക്കം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654716-13.png)

ജെയിംസ് മനക്കത്തറ, കെ.കെ അനിൽകുമാർ, രജിത രമേശൻ, സുനിത ഗിരീഷ്, മിനി ചക്കനാടൻ, അനു ഷാജി, തുടങ്ങിയവരും ഈ ഓണാഘോഷത്തിൽ പങ്കെടുത്തു.