> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുറഞ്ഞ നിരക്കിൽ പച്ചക്കറികളുമായി കൊതവറ സർവീസ് സഹകരണ ബാങ്ക്
- URL: https://www.vaikomvartha.com/vaikom-news-34/
- Published: 2026-08-24T14:30:09.000Z
- Updated: 2026-08-24T14:30:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിച്ച് സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ കൺസ്യൂമർ ഫെഡിൻ്റെ സഹകരണത്തോടെ ലഭ്യമാക്കിയ സഹകരണ സ്ഥാപനങ്ങൾ വിലക്കുറവിൽ പച്ചക്കറി ലഭ്യമാക്കിയും സാധാരണക്കാർക്ക് കൈത്താങ്ങാകുന്നു. വൈക്കം കൊതവറ സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡുമായി ചേർന്ന് നടത്തിയ ഓണ വിപണിക്ക് പിന്നാലെ ബാങ്ക് സ്വന്തം നിലയ്ക്ക് പച്ചക്കറികളുടെ വൻ ശേഖരവുമായി പച്ചക്കറി ചന്തയും തുടങ്ങി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000666744-5.jpg)

ബാങ്ക് പ്രസിഡൻ്റ് പി.എം. സേവ്യറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ. ബിനിമോൻ എം.എൽ.എ തളിശേരിക്കൽ മത്തായിക്ക് പച്ചക്കറികൾ നൽകി പച്ചക്കറി ചന്ത ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് പൊതുവിപണിയിൽ വിലക്കയറ്റവും കരിഞ്ചന്തയും ഒഴിവാക്കാൻ സഹകരണ സ്ഥാപനങ്ങൾ ഗുണമേന്മയുള്ള പച്ചക്കറി വിലക്കുറവിൽ നൽകുന്നത് സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. ബാങ്ക് വൈസ് പ്രസിഡൻ്റ് എം.ജി. ജയൻ, ബാങ്ക് സെക്രട്ടറി വി.എസ്. അനിൽകുമാർ, മുൻപ്രസിഡൻ്റ് സി.ടി. ഗംഗാധരൻനായർ, ഭരണ സമിതി അംഗങ്ങളായ വി.എം. അനിയപ്പൻ, കെ.വി. പ്രകാശൻ, ജോഷി ജോസഫ്,  
ശ്രീദേവി സന്തോഷ്, തുടങ്ങിയവർ പ്രസംഗിച്ചു.