> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെള്ളാള വനിതാ സമാജം കുടുംബ സംഗമവും ഓണാഘോഷവും നടത്തി
- URL: https://www.vaikomvartha.com/vaikom-news-35/
- Published: 2026-08-24T15:38:51.000Z
- Updated: 2026-08-24T15:38:51.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വെള്ളാള വനിതാ സമാജത്തിന്റെ കുടുംബസംഗമവും, ഓണാഘോഷവും, ദേശീയപുരസ്‌കാര ജേതാവ് ഗായിക വൈക്കം വിജയലക്ഷ്മിയെ ആദരിക്കലും നടത്തി. വിജയലക്ഷ്മിയുടെ ഭവനത്തില്‍ സംഘടിപ്പിച്ച സമ്മേളനം കെ. ബിനിമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പുരുഷോത്തമന്‍പിളള അദ്ധ്യക്ഷത വഹിച്ചു. നടന്‍ കുമരകം രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660428-8.jpg)

പുരസ്‌കാരജേതാവ് വൈക്കം വിജയലക്ഷ്മിയെ സമുദായാംഗങ്ങള്‍ ചേര്‍ന്ന് പുരസ്‌കാരം നല്‍കി ആദരിച്ചു. കൗണ്‍സിലര്‍മാരായ രേണുക രതീഷ്, രതിമോള്‍ മഹേശ്വന്‍, ഡോ.പി. വിനോദ്, സംഘം പ്രസിഡന്റ് സുമ ശ്രീശന്‍, സെക്രട്ടറി ബേബി എസ്. പിള്ള, ഗൗരി ശ്രീകാന്ത്, അഡ്വ. കൃഷ്ണകുമാര്‍, രാജേന്ദ്രന്‍ വര്യപ്പള്ളില്‍, വിനോദ്. വി പാരിക്കാപ്പള്ളി, ശിവപ്രസാദ്, ജയശ്രീ മഹേഷ്, ഇന്ദു രാജീവ് എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് ഓണസദ്യയും, അംഗങ്ങളുടെ കലാപരിപാടികളും നടത്തി.