> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഹരിത റെസിഡന്‍സ് അസ്സോസ്സിയേഷന്‍ ഓണാഘോഷം നടത്തി
- URL: https://www.vaikomvartha.com/vaikom-news-36/
- Published: 2026-08-24T15:47:12.000Z
- Updated: 2026-08-24T15:47:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഹരിത റെസിഡന്‍സ് അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ. രഘുനന്ദന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ആഘോഷപരിപാടികളുടെ ഉദ്ഘാടനം കെ. ബിനിമോന്‍ എം.എൽ.എ നിര്‍വ്വഹിച്ചു. വൈക്കം റോട്ടറി ക്ലബ്ബ്പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു മുഖ്യാതിഥി ആയിരുന്നു. സെക്രട്ടറി പി.എം. സുനില്‍കുമാര, വൈസ്പ്രസിഡന്റ് നന്ദുലാല്‍ ശാന്തിപുഷ്പം, വൈക്കം നഗരസഭ കൗണ്‍സിലര്‍മാരായ ഇടവട്ടം ജയകുമാര്‍, ഗീത പുരുഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000666744-7.jpg)

ആഘോഷപരിപാടികളുടെ ഭാഗമായി പി. ഗോപാലകൃഷ്ണന്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് വിതരണം, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതം വിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനം, ഹരിതയിലെ യുവകലാ പ്രതിഭകളുടെ വിവിധ കലാപരിപാടികളും, പൂക്കള മത്സരവും, വടംവലി ഉള്‍പ്പെടെയുള്ള വിവിധ കായിക മത്സരങ്ങളും, ഓണസദ്യയും സംഘടിപ്പിച്ചു.