> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കയർത്തൊഴിലാളികൾക്ക് ബോണസും ഓണക്കിറ്റും വിതരണം ചെയ്തു
- URL: https://www.vaikomvartha.com/vaikom-news-37/
- Published: 2026-08-25T01:59:18.000Z
- Updated: 2026-08-25T01:59:18.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: കയർ തൊഴിലാളികൾക്ക് ബോണസും ഓണക്കിറ്റും വിതരണം ചെയ്തു. ചെമ്മനാകരി കയർ വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് സംഘത്തിലെ തൊഴിലാളികൾക്ക് ബോണസും ഓണക്കിറ്റും വിതരണം ചെയ്തത്.  
സംഘം പ്രസിഡന്റ് കെ.എസ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡംഗം പി. കെ മുരളീധരൻ അദ്ധ്യക്ഷനായി.  
ബോർഡംഗം പ്രമീള രമണൻ, സെക്രട്ടറി എസ്. സൂര്യ എന്നിവർ സംസാരിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660623-10.jpg)