> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗാന്ധിനഗര്‍  റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ ഓണാഘോഷവും, കലാമേളയും
- URL: https://www.vaikomvartha.com/vaikom-news-46/
- Published: 2026-08-31T13:18:17.000Z
- Updated: 2026-08-31T13:18:17.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഗാന്ധിനഗര്‍ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ ഓണാഘോഷവും, സാംസ്‌ക്കാരിക സമ്മേളനവും, കലാപരിപാടികളും നടത്തി. കെ. ബിനിമോന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നന്ദകുമാര്‍ ഉദയമംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുജിത്ത് മാനസമന്ദിരം, കൗണ്‍സിലര്‍മാരായ എം.കെ.മഹേഷ്, രേണുക രതീഷ്, മുന്‍ പ്രസിഡന്റ് എൻ.ജി. ബാലചന്ദ്രന്‍, കെ.ടി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ഓണസദ്യയും കലാപരിപാടികളും നടത്തി.