> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി
- URL: https://www.vaikomvartha.com/vaikom-news-50/
- Published: 2026-09-02T04:36:13.000Z
- Updated: 2026-09-02T04:36:13.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: പ്രസിദ്ധമായ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി. ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ പള്ളിവികാരി ഫാദർ ജോഷി കളപ്പറമ്പത്ത് ആണ് കൊടിയേറ്റിയത്. കൊടിയേറ്റിനു ശേഷം ദേവാലയത്തിൽ നൊവേനക്കും ലദീഞ്ഞിനും ശേഷം പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം എഴുന്നള്ളിച്ചു. ഇന്നലെ രാവിലെ തിരുകർമ്മങ്ങളോടെയാണ് തിരുന്നാളിന് തുടക്കമായത്. 

സമൂഹബലിക്ക് ശേഷം പ്രസുദേന്തി കൊടിയേന്തി കൊടിമരത്തിനടുത്തേക്ക് പ്രദക്ഷിണം നടത്തി. ഇന്നലെ ഉച്ചക്ക് മന്ത്രി മോൻസ് ജോസഫ്, കെ. ഫ്രാൻസിസ് ജോർജ് എം.പി, കെ. ബിനിമോൻ എന്നിവർ പങ്കെടുത്ത തിരുന്നാൾ ആഘോഷ ക്രമീകരണങ്ങൾ വിലയിരുത്തി യോഗവും നടന്നിരുന്നു. ഇന്ന് പുലർച്ചെ വിശുദ്ധ കുർബാനയടക്കമുള്ള ചടങ്ങുകളും നടന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688804.jpg)