> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന്
- URL: https://www.vaikomvartha.com/vaikom-news-51/
- Published: 2026-09-02T08:53:50.000Z
- Updated: 2026-09-02T08:53:50.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: ബാല ഗോകുലം വൈക്കം മേഖലയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനമായ 4ന് മഹാശോഭായാത്ര സംഘടിപ്പിക്കുന്നു. ബാല ദിനമായി ആഘോഷിക്കുന്ന ദിനത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശോഭായാത്രകൾ ചേർന്നാണ് വലിയ കവലയിൽ നിന്ന് മഹാശോഭയാത്ര തുടങ്ങുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000690463.jpg)

വൈക്കം കിഴക്കേനട ക്ഷീരവൈകുണ്ഠപുരം ക്ഷേത്രത്തിൽ നിന്നും ഗംഗ എന്ന പേരിട്ടിരിക്കുന്ന ശോഭായാത്ര കിഴക്കേ നടവഴി വൈകിട്ട് 4 മണിയോടെ വലിയ കവലയിൽ എത്തിച്ചേരും. യമുന എന്ന പേരിലുള്ള ശോഭായാത്ര ഇണ്ടംതുരുത്തിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് അയ്യർ കുളങ്ങര, കാളിയമ്മ നട എന്നിവിടങ്ങളിൽ വരുന്ന ശോഭാ യാത്രയുമായി ചേർന്ന് വലിയ കവലയിൽ എത്തിച്ചേരും. ഉദയനാപുരം ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന സരസ്വതി എന്ന ശോഭായാത്രയും വലിയ കവലയിൽ എത്തും. പോളശ്ശേരി ഭഗവതി ക്ഷേത്ര ത്തിൽ നിന്നും ഗോദാവരി എന്ന ശോഭായാത്ര പനമ്പു കാട് ഭാഗത്തു നിന്നും വരുന്ന ശോഭാ യാത്രയുമായി ചേർന്നാണ് വലിയ കവലയിൽ എത്തുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000690400-1.jpg)

വലിയ കവലയിലെ ശാസ്താ ക്ഷേത്രത്തിൽ നിന്നും നർമ്മദ എന്ന പേരിലുള്ള ശോഭാ യാത്രയും ചാലപ്പറമ്പ് ഭാഗത്തു നിന്നും വരുന്ന സിന്ധു എന്ന ശോഭായാത്ര പുളിഞ്ചുവടു ഭാഗത്ത് നിന്നും വരുന്ന ശോഭാ യാത്രയുമായി ചേർന്ന് വലിയ കവലയിൽ എത്തുന്നതോടെ മഹാശോഭായാത്രക്ക് തുടക്കമാവും. വൈക്കം വലിയ കവലയിൽ വൈക്കം മഹാദേവ ക്ഷേത്ര മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി ദീപം തെളിയിക്കും. ശോഭായാത്ര നഗരം ചുറ്റി വൈക്കം മഹാദേവ ക്ഷേത്രത്തിലാണ് സമാപിക്കുന്നത്.