> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് ചെത്തുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് തിരിതെളിഞ്ഞു
- URL: https://www.vaikomvartha.com/vaikom-news-55/
- Published: 2026-09-17T16:16:32.000Z
- Updated: 2026-09-17T16:16:32.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്ത് കേരള സ്റ്റേറ്റ്ചെത്ത് തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം നടന്നു. സത്യഗ്രഹ സ്മാരക ഹാളിലെ നെല്ലിമരചുവട്ടിൽ നടന്ന സാംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

വി.ബി ബിനു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി. രാജേന്ദ്രൻ, കേരള കലാമണ്ഡലം കല്പിത സർവ്വകലാശാ മുൻ വി.സി.ഡോ. കെ.ജി പൗലോസ്, അരവിന്ദൻ കെ.എസ് മംഗലം,  
പി.കെ. ഹരികുമാർ, സജിത മഠത്തിൽ, ടി.എൻ രമേശൻ, എം.ഡി ബാബുരാജ് എന്നിവർ പങ്കെടുത്തു. വൈക്കത്തെ കലാസാഹിത്യ പ്രതിഭകളായ ആർട്ടിസ്റ്റ് വിശ്വനാഥൻ, ദേവാനന്ദ്, പ്രദീപ് മാളവിക, രത്നശ്രീ അയ്യർ, വൈക്കം ബിനു, അഡ്വക്കേറ്റ് സുധാശു, ഡി. മനോജ്, കെ.എൻ ബൈജു, വൈക്കം ഭാസി, ആർട്ടിസ്റ്റ് ലിജിത്ത് എന്നിവരെ ആദരിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688805-8.jpg)

നാളെ ചെത്തുതൊഴിലാളി യൂണിയൻ ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.