> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് ലക്ഷങ്ങളുടെ വൈദ്യുതി മോഷണം: വീട്ടുടമയ്ക്കെതിരെ വിജിലൻസ് കേസ്
- URL: https://www.vaikomvartha.com/vaikom-news-60/
- Published: 2026-09-18T17:32:45.000Z
- Updated: 2026-09-18T17:32:45.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കത്ത് ലക്ഷങ്ങളുടെ വൈദ്യുതി മോഷണം കണ്ടെത്തി. കാർഷിക ആവശ്യത്തിനുള്ള വൈദ്യുതി മോഷ്ടിച്ച് വീട്ടാവശ്യത്തിന് ഉപയോഗിച്ച വീട്ടുടമയ്ക്കെതിരെ വിജിലൻസ് കേസെടുത്തു. വല്ലകം പടിഞ്ഞാറെക്കര വേട്ടംവേലിൽ ജോസിനെതിരെയാണ് വിജിലൻസ് കേസെടുത്തത്. വിജിലൻസ് നടത്തിയ പരിശോധനയിലാണ് വൈദ്യുതി മോഷണം കണ്ടെത്തിയത്. കെ.എസ്.ഇ.ബിക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710309-8.jpg)

കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനിൽ രണ്ടുമാസം കൂടുമ്പോൾ 900 യൂണിറ്റ് വൈദ്യുതി ഉപയോഗവും ഗാർഹിക കണക്ഷനിൽ ഉപഭോഗം 200 യൂണിറ്റുമായിരുന്നു ഉപയോഗം. എന്നാൽ മഴക്കാലമായിട്ടും കാർഷിക ആവശ്യത്തിനെടുത്ത കണക്ഷനിലെ ഉപഭോഗത്തിൽ കുറവ് വരാത്താതിൽ സംശയം തോന്നിയാണ് പരിശോധന നടത്തിയത്. അധികൃതർ നൽകുന്ന സൂചന അനുസരിച്ച് ഏറെക്കാലമായി ഈ വൈദ്യുതി മോഷണം നടന്നതായാണ് സംശയിക്കുന്നത്.