> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.പി.എം.എസ് ഗ്രൂപ്പുകളുടെ ഏകീകരണം നടന്നു
- URL: https://www.vaikomvartha.com/vaikom-news-61/
- Published: 2026-09-20T13:00:56.000Z
- Updated: 2026-09-20T13:00:56.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: വൈക്കത്ത് കേരള പുലയർ മഹാസഭ 55ാം വാർഷിക സമ്മേളനത്തിൽ വിവിധ കെ.പി.എം.എസ് ഗ്രൂപ്പുകളുടെ ഏകീകരണം നടന്നു. വൈക്കം ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കെ.പി.എം.എസ് ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഹാസ്യതാരം വൈക്കം ഭാസിയെ ആദരിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710309-10.jpg)

കെ.ബിനിമോൻ എം.എൽ.എ, പ്രസിഡൻ്റ് ഡോ:.പി.പി. വാവ, വർക്കിംഗ് പ്രസിഡൻ്റ് പി.വി.രാജു, വൈസ് പ്രസിഡൻ്റുമാരായ പി.കെ. രാധാകൃഷ്‌ണൻ, എൻ. പ്രസന്നലാൽ, ജില്ലാ സെക്രട്ടറി കെ.പി. ഹരി, ലോജനൻ അമ്പാട്ട്, രമേശ് പുന്നക്കാടൻ, സി.എ. ശിവൻ, ഇ.വി. സുരേഷ്, എൻ.കെ റെജി, പ്രഫ എം. മോഹനൻ എന്നിവർ പ്രസംഗിച്ചു.