> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രവാസി ഫാമിലി സേവ ട്രസ്റ്റ് കുടുംബ സംഗമം
- URL: https://www.vaikomvartha.com/vaikom-news-62/
- Published: 2026-09-20T13:05:29.000Z
- Updated: 2026-09-20T13:05:29.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Latest News

വൈക്കം: പ്രവാസി ഫാമിലി സേവ ട്രസ്റ്റ് കുടുംബ സംഗമം നടത്തി. വൈക്കം തെക്കേനട സമൂഹമഠം ഹാളിൽ നടത്തിയ കുടുംബ സംഗമം കെ. ബിനിമോൻ ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് സുനിൽകുമാർ ബി.പിള്ള അധ്യക്ഷത വഹിച്ചു. യോഗത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ തബലവാദന കലാകാരി രത്നശ്രീ അയ്യരെ ആദരിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688806-7.jpg)

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും ആദരം നൽകി. അഞ്ഞൂറിലധികം അംഗങ്ങളുള്ള പ്രവാസി ഫാമിലി ദേവ ട്രസ്റ്റിൻ്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചു. പ്രവാസി ഫാമിലി സേവ ട്രസ്റ്റ് സെക്രട്ടറി ശ്രീലതവർമ, ട്രഷറർ ഉണ്ണികൃഷ്ണൻ, അജിത്ത് വർമ, വൈക്കം നന്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു. കുടുബ സംഗമത്തോടൊപ്പം നടത്തിയ ഓണാഘോഷത്തിൻ്റെ ഭാഗമായി കലാപരിപാടികളും ഓണ സദ്യയും ഒരുക്കിയിരുന്നു.