> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നാല് പതിറ്റാണ്ടിനു ശേഷം ജന്മനാട്ടിൽ മടങ്ങിയെത്തി; വീടില്ലാതായ വയോധികന് കാവലായി നാട്ടുകാരും പോലീസും
- URL: https://www.vaikomvartha.com/vaikom-news-63/
- Published: 2026-09-20T13:10:50.000Z
- Updated: 2026-09-20T13:10:50.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: നാൽപ്പത് വർഷത്തിനുശേഷം നാട്ടിലെത്തിയപ്പോൾ കിടപ്പാടമില്ലാതെ വന്ന വൈക്കംകാരനായ വയോധികന് അഭയകേന്ദ്രം തണലായി. ആറാട്ടുകുളങ്ങര ഉദയമംഗലത്ത് അനിൽ നായർക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. 40 വർഷം മുമ്പാണ് ആർ.സി.എഫിലെ ഉദ്യോഗസ്ഥനായ പിതാവിനോടൊപ്പം അനിൽ മുംബൈയിലേക്ക് വണ്ടി കയറിയത്. റിട്ടയർ ചെയ്തതിനു ശേഷം അച്ഛനും അമ്മയും നാട്ടിലേക്ക് മടങ്ങിയെങ്കിലും അനിൽകുമാർ മുംബയിൽ തന്നെ തങ്ങി. വർഷങ്ങൾക്കു മുമ്പ് മാതാപിതാക്കൾ മരിച്ചു. അനിൽ ഏഴുദിവസം മുമ്പാണ് വൈക്കത്തെത്തിയത്. മാതാപിതാക്കൾക്ക് ഉണ്ടായിരുന്ന വീട് ഉടമസ്ഥർ തന്നെ കൈമാറ്റം ചെയ്തിരുന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-23.jpg)

ഇതോടെ മാതാപിതാക്കൾക്ക് ഏക മകനായ അദ്ദേഹത്തിന് കുടുംബവീട് എന്ന് പറയാനോ അടുത്ത ബന്ധുക്കളായോ ആരുമില്ലാത്ത സ്ഥിതിയായിരുന്നു നാട്ടിലെത്തിയപ്പോൾ ഉണ്ടായത്.  
നാട്ടുകാരും ആട്ടോ ഡ്രൈവർമാരും ഭക്ഷണവും, വസ്ത്രവും നൽകിയാണ് ഏതാനു ദിവസം കഴിഞ്ഞത്. തുടർന്ന് പൊതുപ്രവർത്തകനായ സോമൻ പിള്ള ലീഗൽ സർവീസ് കമ്മറ്റിസെക്രട്ടറി മുഖാന്തിരം സഹായത്തിനായി പോലീസിൽ ബന്ധപ്പെട്ടു. തിരിച്ചറിയൽ രേഖകൾ ഒന്നും ഇല്ലാത്തതിനാൽ വാർഡു കൗൺസിലറും മുനിസിപ്പൽ ചെയർമാനും ശുപാർശകത്തും നൽകിയാണ് അഭയ കേന്ദ്രത്തിലേക്ക വഴി തെളിച്ചത്. വൈക്കം പോലീസിൻ്റെ സഹായ ത്തോടെ ഞീഴൂരിലെ അഭയകേന്ദ്രത്തിൽ ഇന്നലെ അനിലിനെ പ്രവേശിപ്പിച്ചു. സോമൻ പിള്ളയുടെ നേതൃത്ത്വത്തിൽ ബിജു ബി, മനോജ് എന്നിവരുടെ സഹായത്തോടെയാണ് അനിലിനെ ഞീഴൂരിലെ അഭയ കേന്ദ്രത്തിൽ എത്തിച്ചത്.