> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദളിത് ക്രൈസ്തവർക്ക് പട്ടികജാതി പദവി നൽകരുത്, പ്രത്യേക പരിരക്ഷയാവാം: കെ.പി.എം.എസ്
- URL: https://www.vaikomvartha.com/vaikom-news-65/
- Published: 2026-09-21T02:01:41.000Z
- Updated: 2026-09-21T02:03:37.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: പട്ടികജാതി ജനത ഇന്നും നേരിടുന്ന വെല്ലുവിളികൾ ദളിത് ക്രൈസ്തവർ നേരിടുന്നില്ലെന്നും സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസരംഗത്ത് ഉയർന്ന നില കൈവരിച്ച ഒരു മത വിഭാഗത്തിന്റെ ഭാഗമായി നിലകൊള്ളുന്നവർ ഏത് പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് വ്യക്തമാക്കണം എന്ന് കെ.പി.എം.എസ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളന ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പനാണ് ദളിത് ക്രൈസ്തവർക്ക് പട്ടികജാതി പദവി നൽകുന്നതിനെതിരെ രംഗത്ത് വന്നത്. പട്ടികജാതി പദവിയല്ല പ്രശ്‌ന പരിഹാരം, ദലിത് ക്രൈസ്തവർക്ക് പരിരക്ഷ ആവശ്യമെങ്കിൽ പട്ടികജാതി പദവി നൽകാതെ തന്നെ പ്രത്യേക പരിരക്ഷ നൽകണമെന്നാണ് ആവശ്യം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000718188.jpg)

ലോജനനർ അമ്പാട്ട് (പ്രസിഡൻ്റ്), കെ.എ. തങ്കപ്പൻ (ജനറൽ സെക്രട്ടറി), രമേശ് പുന്നക്കാടൻ (ഖജാൻജി) 

ഭൂപ്രശ്നത്തിൽ യു.ഡി.എഫ് സർക്കാരിന്റെ മൗനത്തിൽ കെ.പി.എം.എസിൻ്റെ ആശങ്കയും സമ്മേളനം രേഖപ്പെടുത്തി. കെ. ബിനിമോൻ എം.എൽ.എയേയും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് അവാർഡ് ജേതാവ് വൈക്കം ഭാസിയെയും സമ്മേളനത്തിൽ ആദരിച്ചു. സംഘടനാ സെക്രട്ടറി ലോജനൻ അമ്പാട്ട് ഏകീകരണ പ്രമേയം അവതരിപ്പിച്ചു. പുന്നല വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന രമേശ് പുന്നക്കാടൻ നേതൃത്വം നൽകിയിരുന്ന വിഭാഗം ഈ സമ്മേളനത്തിലൂടെ മാതൃ സംഘടനയിൽ യോജിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-25.jpg)

വർക്കിംഗ് പ്രസിഡന്റ് പി.വി. രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.എ. ശിവൻ, എൻ.കെ. റെജി, പ്രൊഫസർ എം. മോഹനൻ, ഇ.വി. സുരേഷ് എന്നിവർ പ്രസംഗിച്ചു. ലോജനൻ അമ്പാട്ടിനെ സംഘടന പ്രസിഡൻ്റായും കെ.എ. തങ്കപ്പനെ ജനറൽ സെക്രട്ടറിയായും രമേശ് പുന്നക്കാടനെ ഖജാൻജിയായും തിരഞ്ഞെടുത്തു. 51- അംഗ പുതിയ കമ്മിറ്റി രൂപീകരണവും നടന്നു.