> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ക്ഷേത്രത്തിന് മുന്നിൽ മാലിന്യം തള്ളി
- URL: https://www.vaikomvartha.com/vaikom-news-67/
- Published: 2026-09-21T11:52:42.000Z
- Updated: 2026-09-21T11:52:42.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവക്ഷേത്രത്തിന് മുൻവശത്തായാണ് അജ്ഞാത വാഹനത്തിൽ നിന്നും രാത്രിയിൽ മാലിന്യ ശേഖരം ചാക്കിൽ കെട്ടിയും അല്ലാതെയും ഉപേക്ഷിച്ചത്. ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങൾ ദുർഗന്ധം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥിതിയാണ്. ക്ഷേത്രത്തോട് ചേർന്നു കിടക്കുന്ന കുഴിയിൽ സ്ഥിരമായി മാലിന്യം കൊണ്ടിടുന്നതിനു പുറമേ സമീപത്തെ മത്സ്യവ്യാപാര സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളും ഇടുന്നത് സംബന്ധിച്ച് അധികാരികൾക്ക് പല തവണ പരാതി നൽകിയെങ്കിലും പരിഹാരമായില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710309-14.jpg)

ആദ്യമായാണ് വലിയ തോതിൽ വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം നിക്ഷേപിക്കുന്നത്. കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടികൾ സ്വീകരിയ്ക്കണമെന്ന് എസ്.എൻ.ഡി. പി യോഗം 127 -ാം നമ്പർ ശാഖാ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വൈക്കം പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലം സന്ദർശിച്ചു.