> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ഉപജില്ലാ ശാസ്ത്ര മേള ഒക്ടോ 5, 6, തീയതികളിൽ
- URL: https://www.vaikomvartha.com/vaikom-news-69/
- Published: 2026-09-22T10:40:15.000Z
- Updated: 2026-09-22T10:40:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം.: ഒക്ടോബർ അഞ്ച്, ആറ് തീയതികളിലായി നടക്കുന്ന സ്കൂൾ വൈക്കം ഉപജില്ലാ ശാസ്ത്ര മേളയ്ക്ക് വല്ലകം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ വേദിയാകുന്നു. ഉപജില്ലയിലെ അറുപത്തിയെട്ട് സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശാസ്‌ത്രം ,ഗണിതശാസ്ത്രം, സാമൂഹ്യ ശാസ്‌ത്രം, ഐ.ടി, പ്രവർത്തിപരിചയം തുടങ്ങിയ വിഷയങ്ങളിലെ മത്സരങ്ങൾക്കാണ് സ്കൂൾ വേദിയാകുന്നത് . 3,000 പേരുടെ പങ്കാളിത്വം മേളയിലുണ്ടാകും. സംഘാടക സമിതി യോഗം കെ. ബിനി മോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720432.jpg)

പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു അദ്ധ്യക്ഷത വഹിച്ചു. 101 അംഗങ്ങളുള്ള വിവിധ സംഘാടക കമ്മറ്റികളും രൂപികരിച്ചു. കെ. ബിനി മോൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു, ഫാദർ ടോണി കോട്ടയ്ക്കൽ എന്നിവർ രക്ഷാധികാരികളും പ്രഥമ അദ്ധ്യാപകൻ ജോർജ് വർഗ്ഗീസ്, ജനറൽ കൺവീനറും എ.ഇ.ഒ കെ.സി. ദീപ ട്രഷറുമായി ആണ് മേളയുടെ സംഘാടനം.