> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കായിക ലോകത്തേക്ക് പറന്നുയർന്ന  ദിയാ സനീഷ്കുമാറിന് നാടിന്റെ അഭിനന്ദനം
- URL: https://www.vaikomvartha.com/vaikom-news-7/
- Published: 2026-07-13T14:32:00.000Z
- Updated: 2026-07-13T14:32:00.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: കഷ്ടപ്പാടിന്റെ പടവുകൾ താണ്ടി ഹോക്കിയിലൂടെ കൊല്ലം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ പ്രവേശനം നേടിയിരിക്കുകയാണ് ദിയാ സനീഷ്കുമാർ എന്ന കൊച്ചുമിടുക്കി. ഒൻപതാം ക്ലാസ്സുമുതൽ 12-ാം ക്ലാസ്സുവരെ ഇവിടെ സൗജന്യ വിദ്യാഭ്യാസവും ഹോക്കിയിൽ മികച്ച പരിശീലനവും ലഭിക്കും. കുട്ടിക്കാലം മുതൽ കായിക മേഖലയിലുള്ള കുട്ടിയുടെ താൽപര്യം മനസ്സിലാക്കിയ മാതാപിതാക്കളും സ്കൂൾ അധികാരികളും ഹോക്കിയിൽ മികച്ച പരിശീലനം നൽകിയതിലൂടെയാണ് ദിയ സനീഷ് ഈ മികച്ച നേട്ടം കൈവരിച്ചത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-3.jpg)

ജൂൺ മാസത്തിൽ കൊല്ലത്തു നടന്ന സെലക്ഷൻ ക്യാമ്പിലൂടെയാണ് ദിയ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ പ്രവേശനത്തിന് യോഗ്യതനേടിയത്. കോട്ടയം ജില്ലയിൽ നിന്നും പ്രവേശനം നേടിയ എക വിഭ്യാർത്ഥിനിയും ദിയസനീഷാണ്. വൈക്കം ചാലപറമ്പ് കിഴക്കെ പെരുംമ്പള്ളിത്തറ വീട്ടിൽ സനീഷ് കുമാറിൻ്റെയും ദീപയുടെയും മകളാണ് ദിയ. ദ്രിശിക സനീഷ് എക സഹോദരിയാണ്. നിലവിൽ വൈക്കം വടക്കേനട ഗവൺമെൻ്റ് ഹയർ സെക്കൻ്റെറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിയ. ദിയക്ക് സി.പി.എം നേതൃത്വത്തിൽ അനുമോദിച്ചു. സി.പി.എം വൈക്കം ഏരിയ സെക്രട്ടറി പി. ശശിധരൻ ദിയക്ക് ഉപഹാരം നൽകി ആദരിച്ചു. വാർഡ് മെമ്പർ പി.ടി രാജേഷ്, നേതാക്കളായ കവിത രാജേഷ്, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ, ബിന്ദു സതീഷ്, വി.കെ. ബാബു, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി മിഥുൻ മോഹൻ എന്നിവർ പങ്കെടുത്തു.