> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിയും വൈക്കം വിജയലക്ഷ്മിയും
- URL: https://www.vaikomvartha.com/vaikom-news-74/
- Published: 2026-09-22T12:54:21.000Z
- Updated: 2026-09-22T12:54:21.000Z
- Author:  Vaikom Vartha News Desk
- Tags: Main News

കേവാഡിയ: രണ്ടു വൈക്കത്തുകാർ ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി. ഭ്രമയുഗംഎന്ന ചിത്രത്തിലെ അഭിനയ മികവിന് മമ്മൂട്ടി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ദേശീയ പുരസ്കാരം ഏറ്റുവാങ്ങി. 'അങ്ങ് നീലവാന കോണിലെ' എന്ന പാട്ടിന് വൈക്കം വിജയലക്ഷ്മിയും രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമ്മാനിക്കുന്ന ചടങ്ങ് ഗുജറാത്തിലെ കേവാഡിയയിൽ പ്രൗഢഗംഭീരമായാണ് നടന്നത് ആദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്ത് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720426-1.jpg)