> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സീനിയോരിറ്റി പുതുക്കാം
- URL: https://www.vaikomvartha.com/vaikom-news-77/
- Published: 2026-09-23T12:57:11.000Z
- Updated: 2026-09-23T12:57:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴിയുള്ള രജിസ്‌ട്രേഷൻ സീനിയോരിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ ഒക്‌ടോബർ 31 വരെ അവസരം. 2025 ജനുവരി (രജിസ്‌ട്രേഷൻ കാർഡിൽ 10/2024 രേഖപ്പെടുത്തിയവർ) മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പുതുക്കാൻ കഴിയാത്തവർ (രജിസ്‌ട്രേഷൻ കാർഡിൽ 06/2026 രേഖപ്പെടുത്തിയവർ)ക്കാണ് അവസരം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000722509-2.jpg)

www.comployment.kerala.gov.in എന്ന പോർട്ടൽ വഴിയോ ഓഫീസിൽ നേരിട്ടു ഹാജരായോ പുതുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്‍റ് ഓഫീസർ അറിയിച്ചു. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാനാകാത്തവർക്ക് സീനിയോരിറ്റി നഷ്ടപ്പെടാതെ ചേർക്കാനും വൈകി ചേർത്തതുമൂലം സീനിയോരിറ്റി നഷ്ടപ്പെട്ടവർക്ക് പുനഃസ്ഥാപിക്കാനും അവസരമുണ്ട്. ഫോൺ: 0481-2563451/2565452