> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പി.വി. വിശ്വനാഥൻ അനുസ്മരണ സമ്മേളനം നടത്തി
- URL: https://www.vaikomvartha.com/vaikom-news-81/
- Published: 2026-09-24T13:08:44.000Z
- Updated: 2026-09-24T13:08:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരത്ത് മുതിർന്ന കോൺഗ്രസ്സ് നേതാവ് അന്തരിച്ച പി.വി. വിശ്വനാഥൻ അനുസ്മരണ സമ്മേളനം നടത്തി. മുൻ മന്ത്രി കെ. ബാബു സമ്മേളം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സംഘപരിവാറുകൾ വെറുപ്പിൻ്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ പ്രവർത്തനം ശ്രദ്ധിയ്ക്കപ്പെടുന്നതു പോലെ വിശ്വനാഥൻ സാറിൻ്റെ പ്രവർത്തനങ്ങളെന്നും സാധാരണക്കാർക്കും തൊഴിലാളികൾക്കും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ അനുസ്മരിച്ച് കെ. ബാബു പറഞ്ഞു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-7.jpg)

ഉദയനാപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പി.ഡി ജോർജ്ജിൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. ബിനിമോൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. വൈക്കം നഗരസഭാ ചെയർമാൻ അബ്‌ദുൾ സലാം റാവുത്തർ, കെ.പി.സി.സി അംഗം മോഹൻ ഡി. ബാബു, ഡി.സി.സി ജനറൽ സെക്രട്ടറി അക്കരപ്പാടം ശശി, ട്രഷറർ ജയ് ജോൺ, വി. ബിൻസ്, കെ.വി. ചിത്രാംഗദൻ, കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മറ്റിയംഗം ശ്രീരാമചന്ദ്രൻ എന്നിവരും പഞ്ചായത്ത് കോൺഗ്രസ് അംഗങ്ങളും പങ്കെടുത്തു.