> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുരുന്നുകൾക്ക് ഇനി ആഹ്ലാദനിമിഷങ്ങൾ; വൈക്കം പാർക്കിൽ പുതിയ റൈഡുകൾ സജ്ജമായി
- URL: https://www.vaikomvartha.com/vaikom-news-82/
- Published: 2026-09-24T15:11:13.000Z
- Updated: 2026-09-24T15:11:13.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നഗരസഭാ പാർക്കിൽ പുതിയ റൈഡുകൾ സ്ഥാപിച്ചു. ഫെഡറൽ ബാങ്ക് വൈക്കം ശാഖയുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ റൈഡുകൾ സ്ഥാപിച്ചത്. നഗരസഭയുടെ അഭ്യർത്ഥന പ്രകാരമാണ് പാർക്ക് നവീകരണത്തിനായി ബാങ്ക് നാല് ലക്ഷം രൂപ അനുവദിച്ചത്. 

ഒക്ടോബർ 31 ന് മുമ്പായി നവീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന വ്യവസ്ഥയിലാണ് ബാങ്കിൻ്റെ ഈ സഹായമെങ്കിലും കഴിഞ്ഞ ദിവസം തന്നെ ഉപകരണ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. ബാങ്ക് ഉദ്യോഗസ്ഥരും നഗരസഭ അധികൃതരും ഇന്നലെ പാർക്ക് സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. പത്തനംതിട്ടയിലെ കുന്നന്താനത്തുള്ള മെസ്സേഴ്സ് ഫൈബ്രോ പ്ലേ മേറ്റ്സ് ആണ് കളി ഉപകരണങ്ങൾ സ്ഥാപിച്ചത്. കൊച്ചു കുട്ടികൾക്കായുള്ള വേവ് സ്ലൈഡ്, ഡക്ക് റൈസർ, ഹോഴ്സ് റൈഡർ, ഗ്ലോബ് ക്ലൈമ്പർ,  
ജിറാഫ് ക്ലൈംബർ എന്നിവ സ്ഥാപിച്ച് പാർക്കിൻ്റെ നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723016-2.jpg)

ഉപകരണങ്ങൾ അറ്റകുറ്റപണി നടത്തി പരിപാലിക്കുന്നതിന്റെ ചുമതല നഗരസഭയ്ക്കാണ്. നിലവിൽ പാർക്കിന്റെ മധ്യഭാഗത്തായുള്ള ഫൗണ്ടന്റെ അറ്റപ്പണികൾ പുരോഗമിക്കുകയാണ്. ഇൻഡോ അമേരിക്കൻ ആശുപത്രിയുടെ സഹായത്തിലാണ്ഫൗണ്ടന്റെ നവീകരണം നടത്തുന്നത്. ഇതിൻ്റെ പ്രവർത്തങ്ങൾ അവസാന ഘട്ടത്തിലാണ്.