> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്മാർട്ട് പി.ഡി.എസ് വരുന്നു: റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദാക്കാൻ നടപടി
- URL: https://www.vaikomvartha.com/vaikom-news-85/
- Published: 2026-09-25T03:29:55.000Z
- Updated: 2026-09-25T03:29:55.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: റേഷൻ കൃത്യമായി വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ താൽക്കാലികമായി നഷ്ടപ്പെടും.  
സ്മാർട്ട് പി.ഡി.എസ് പദ്ധതിയുടെ ഭാഗമായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകൾ സൈൻ്റ് റേഷൻ കാർഡ് ആയി കണ്ടെത്തി ഇനി ഡീആക്ടിവേറ്റ് ചെയ്യും. ഡീആക്ടിവേറ്റ് ചെയ്ത കാർഡിലെ എല്ലാ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം ഇ.കെ.വൈ.സി പൂർത്തിയാക്കിയാൽ മാത്രമേ ഉപയോഗിക്കാനാവൂ... സമയപരിധിക്കുള്ളിൽ ഇ.കെ..വൈ.സി ചെയ്തില്ലെങ്കിൽ റേഷൻ കാർഡ് നഷ്ടമാകും. ഒന്നിലധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഗുണഭോക്താക്കൾ മൂന്ന് മാസത്തിനകം ഇ.കെ.വൈ.സി പൂർത്തിയാക്കി നിലനിർത്തേണ്ട കാർഡ് തിരഞ്ഞെടുക്കുകയും മറ്റ് കാർഡുകളിൽ നിന്ന് പേര് നീക്കം ചെയ്യുകയും വേണം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-9.jpg)

നിശ്ചിത സമയപരിധിക്കുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കാത്ത കാർഡുകളും ഗുണഭോക്തൃ വിവരങ്ങളും ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും. റേഷൻ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കയില്ലെങ്കിൽ കാർഡ് നഷ്ടമാവും. സ്മാർട്ട് പി.ഡി.എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതോടെയാണ് ഈ സാഹചര്യം ഉണ്ടാകുന്നത്.