> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ലിറ്റിൽ തെരേസാസ് സ്കൂളിൽ സ്റ്റുഡന്റ്സ് പോലീസ് പദ്ധതിക്ക് തുടക്കം
- URL: https://www.vaikomvartha.com/vaikom-news-87/
- Published: 2026-09-25T10:16:17.000Z
- Updated: 2026-09-25T10:16:17.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: സെൻറ് ലിറ്റിൽ തെരേസാസ് ജി.എച്ച്.എസ്.എസിൽ സ്റ്റുഡൻസ് പോലീസ് പ്രവർത്തനം തുടങ്ങി. പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സ്കൂളിൽ സ്റ്റുഡൻസ് പോലീസ് പ്രവർത്തനം തുടങ്ങാനായത്. സ്റ്റുഡൻസ് പോലീസിന്റെ പ്രവർത്തന ഉദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. മികച്ച പഠന നിലവാരമുള്ള സ്കൂളിൽ പത്ത് വർഷമായി സ്റ്റുഡൻസ് പോലീസ് സംവിധാനം അനുവദിക്കാത്തത് മുൻ സർക്കാരിന്റെ വീഴ്ചയാണെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. 

എട്ടാം ക്ലാസ് വിദ്യാർത്ഥി കലാപാർവ്വിൻ എസ്.പി.സി ലീഡറായുള്ള 44 അംഗങ്ങളാണ് സ്റ്റുഡൻസ് പോലീസിലുള്ളത്. റിട്ടയേർഡ് എസ്.ഐ എൻ. ചന്ദ്രബാബുവാണ് സ്കൂൾ പരിശീലകൻ. സിവിൽ പോലീസ് ഓഫീസർ പി.എസ് സുമതി ആണ് പോലീസ് പരിശീലക. സി.ജെ. മിനി, ട്രീസാ ജോജൻ എന്നിവരാണ് സ്കൂൾ അധ്യാപകരായ സ്റ്റുഡൻസ് പോലീസ് പരിശീലകർ. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-10.jpg)

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മാനേജർ ഫാദർ ബെർക്കമാൻസ് കോടാക്കൽ, കെ. ബിനിമോൻ എം.എൽ.എ, നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ, ജില്ലാ പഞ്ചായത്ത് അംഗം എം.കെ രാജേഷ്, എ.ഇ.ഒ. കെ.സി. ദീപ, വൈക്കം ഡി.വൈ.എസ്പി കെ.എൻ രാജേഷ്, വൈക്കം സർക്കിൾ ഇൻസ്പെക്ടർ പി.എ. ഷമീർഖാൻ, വൈക്കം എസ്.എച്ച്.ഒ. കെവി വൈശാഖ്, നഗരസഭ അംഗം സീമ സുധീർ, പി.ടി.എ പ്രസിഡണ്ട് എൻ.സി തോമസ്, ഹെഡ്മിസ്ട്രസ് സിനി അലക്സ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.