> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എസ്.എൻ.ഡി.പി യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി
- URL: https://www.vaikomvartha.com/vaikom-news-89/
- Published: 2026-09-25T14:17:04.000Z
- Updated: 2026-09-25T14:17:04.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം. ലോകം മുഴുവൻ അംഗീകരിക്കുകയും, മാനവരാശി ഒന്നടങ്കം ആരാധിക്കുകയും ചെയ്യുന്ന വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ച്, ശ്രീനാരായണീയരുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ച വ്യാജശാന്തി സുഭാഷിനെ ഉടൻ അറസ്റ്റ്‌ ചെയ്യുക എന്ന ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ ആഭിമുഖ്യത്തിൽ വൈക്കം ടൗണിൽ വമ്പിച്ച പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തിൽ വൈക്കം യൂണിയനിലെ 55 ശാഖകളിൽ നിന്നുമായി ആയിരക്കണക്കിന് ശ്രീനാരായണീയർ അണിചേർന്നു. യൂണിയൻ ഓഫീസ് അംഗണത്തിൽ നിന്നും വൈകുന്നേരം 5.30 ന് ആരംഭിച്ച പ്രകടനം കച്ചേരിക്കവല, കാണിക്കമണ്ഡപം, വടക്കേനട, ടി.കെ മാധവ സ്‌ക്വയർ, കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് സ്റ്റാൻഡ് ചുറ്റി ബോട്ട്ജെട്ടി മൈതാനിയിൽ സമാപിച്ചു. സുഭാഷിൻ്റെ കോലം കത്തിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723016-5.jpg)

പ്രകടനത്തിന് യൂണിയൻ പ്രസിഡന്റ്‌ പി.വി ബിനേഷ്, യൂണിയൻ സെക്രട്ടറി എം.പി സെൻ, വൈസ് പ്രസിഡന്റ്‌ കെ.വി പ്രസന്നൻ, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്‌, ബോർഡ്‌ മെമ്പർ രാജേഷ് പി മോഹൻ, കൗൺസിലർമാരായ അഡ്വ രാമേഷ് പി. ദാസ്, എം.എസ് രാധാകൃഷ്ണൻ, മധു പുത്തൻതറ, സെൻ സുഗുണൻ, എംംപി ബിജു, പി.എ സതീശൻ, പഞ്ചായത്ത്‌ കമ്മറ്റി അംഗങ്ങളായ പി.വി വിവേക്, വി. വേലായുധൻ, കെ.ആർ. പ്രസന്നൻ, യൂത്ത് മൂവമെന്റ് പ്രസിഡന്റ്‌ മനു ചെമ്മനാകരി, രമേഷ് കോക്കാട്ട്, വനിതാ സംഘം സെക്രട്ടറി സിനി പുരുഷോത്തമൻ, ഗോപകുമാർ, മനോജ്‌, മഹേഷ്‌ ശാന്തി, ഷിബുശാന്തി തുടങ്ങിയവർ നേതൃത്വം നൽകി. ഗുരു നിന്ദ നടത്തിയ വ്യാജ ശാന്തി സുഭാഷിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.