> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കൃഷ്ണൻ കോവിൽ കിഴക്കേ ഗോപുരം റോഡ് നന്നാക്കണമെന്ന് ഹൈക്കോടതി
- URL: https://www.vaikomvartha.com/vaikom-news-95/
- Published: 2026-09-26T10:49:04.000Z
- Updated: 2026-09-26T11:19:32.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: കൃഷ്ണൻ കോവിൽ - കിഴക്കേ ഗോപുരം റോഡ് നവംബർ 15നകം നന്നാക്കണം. ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. വരുന്ന ഉത്സവ സീസണിന് മുന്നോടിയായി കൃഷ്ണൻ കോവിൽ മുതൽ കിഴക്കേ ഗോപുരം വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തിയാക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ നിർദ്ദേശം നൽകിയിരിക്കുന്നത്.   
നവംബർ 15ന് ഉത്സവ സീസൺ ആരംഭിക്കാനിരിക്കെ ഈ റോഡ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ ഭക്തർക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുമെന്ന് അഡ്വക്കറ്റ് കമ്മീഷണർ പി.രാജീവ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720432-7.jpg)

ഇതിന് മറുപടിയായി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചിട്ടുണ്ടെന്നും സാങ്കേതിക അനുമതി ലഭിച്ചതായും ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിങ് കൗൺസിൽ കോടതിയെ അറിയിച്ചു. ടെൻഡർ നടപടികൾ മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളത്.   
ജസ്റ്റിസുമാരായ രാജാവിജയരാഘവൻ. വി, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നവംബർ 15നോ അതിന് മുൻപോ പണികൾ പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000727541.jpg)

നിർമ്മാണം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് ബന്ധപ്പെട്ട എൻജിനീയർ ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.   
കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഒക്ടോബർ 16ലേക്ക് മാറ്റി.