> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെമ്പിലരയൻ ജലോത്സവം നാളെ മുറിഞ്ഞപുഴയിൽ
- URL: https://www.vaikomvartha.com/vaikom-news-96/
- Published: 2026-09-26T12:43:59.000Z
- Updated: 2026-09-26T12:43:59.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Latest News

**വൈക്കം:** ചെമ്പിൽ അരയൻ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചെമ്പിലരയൻ ജലോത്സവം നാളെ ഉച്ചയ്ക്ക് രണ്ടിന് ചെമ്പ് മുറിഞ്ഞപുഴയിൽ നടക്കും. ഇറിഗേഷൻ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് മത്സരം ഉദ്ഘാടനം ചെയ്യും. സി.ബി.സി. ക്യാപ്റ്റൻ കെ.ജെ. പോൾ ചുമ്മാരുപറമ്പിൽ പതാക ഉയർത്തും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000727604.jpg)

ഫ്രാൻസിസ് ജോർജ്ജ് എം.പി. ജലോത്സവം ഫ്ലാഗ് ഓഫ് ചെയ്യും. കെ. ബിനിമോൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചെമ്പിൽ അരയൻ ബോട്ട് ക്ലബ്ബ് പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു സ്വാഗതം പറയും. സെക്രട്ടറി കെ.കെ. രമേശൻ റിപ്പോർട്ട് അവതരിപ്പിക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-19.jpg)

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പർ എം.കെ. രാജേഷ്, ടി.എൻ. സിബി, പി.എസ്. പുഷ്പമണി, സുകന്യ സുകുമാരൻ, വിഷ്ണുപ്രിയ, കുമ്മനം അഷറഫ്, കെ.എസ്. രത്നാകരൻ, എം.എ. അബ്ദുൾ ജലീൽ, പി.എ. രാജപ്പൻ തുടങ്ങിയവർ പങ്കെടുക്കും. ഗരുഡൻ, താണിയൻ, സെന്റ് സെബാസ്റ്റ്യൻ, തുരുത്തിപ്പുറം, മയിൽപ്പീലി, ജി.ബി. തട്ടകൻ, ചെറിയ പണ്ഡിതൻ, സെന്റ് സെബാസ്റ്റ്യൻ മടപ്ലാന്തുരുത്ത്, വടക്കുപുറം തുടങ്ങി പ്രമുഖരായ നിരവധി ചെറുവള്ളങ്ങളും മത്സരത്തിൽ മാറ്റുരയ്ക്കും.