> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എം.കെ. ഷിബു കേരളം ലളിതകലാ അക്കാഡമി സെക്രട്ടറി
- URL: https://www.vaikomvartha.com/vaikom-news-98/
- Published: 2026-09-26T13:53:30.000Z
- Updated: 2026-09-26T13:53:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കേരളം ലളിതകലാ അക്കാദമിയുടെ സെക്രട്ടറിയായി എം.കെ. ഷിബുവിനെ നിയമിച്ചു. രണ്ടാം തവണയാണ് എം.കെ. ഷിബു അക്കാദമിയുടെ അമരത്തെത്തുന്നത്. മുൻപ് അക്കാദമി സെക്രട്ടറിയായിരുന്നപ്പോൾ വൈക്കം ബീച്ചിൽ സത്യഗ്രഹ സ്‌മൃതി ശില്പ ഉദ്യാനം സ്ഥാപിച്ച് വൈക്കത്തിൻ്റെ മുഖം മിനുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഷിബുവിൻ്റെ രണ്ടാമൂഴം ജന്മനാടായ വൈക്കം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. നിലവിൽ തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റാണ്. നിരവധി നാടകങ്ങളും റേഡിയോ നാടകങ്ങളും പുസ്തങ്ങളും ഇദ്ദേഹത്തിൻ്റെ തൂലികയിൽ പിറന്നിട്ടുണ്ട്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710313-9.jpg)

നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക് എന്ന സംഘടനയുടെ ഭാരവാഹി, വൈക്കം അർബൻ ബാങ്ക് ബോർഡ് മെമ്പർ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ ആശ കേരള ബാങ്ക് ജീവനക്കാരിയാണ്. മക്കൾ ഡോ. നക്ഷത്ര, ഇതിഹാസ്.