> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
- URL: https://www.vaikomvartha.com/vaikom-news-accident/
- Published: 2026-11-04T03:16:12.000Z
- Updated: 2026-11-04T08:23:27.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം**:** നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഉദയനാപുരം നക്കം തുരുത്ത് സ്വദേശി അർജ്ജുൻ റെജി (22) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉദയനാപുരം അഭിലാഷ് ഭവനിൽ ഹരിപ്രസാദിന് (21) ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 12.30-ഓടെ വൈക്കം ടോൾ ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.

നാട്ടുകാരും പൊലീസും ചേർന്ന് ഇരുവരെയും ഉടൻ തന്നെ ചെമ്മനാകരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അർജ്ജുന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഹരിപ്രസാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.